കനാൽ വരമ്പിൽ മാംസാവശിഷ്​ടങ്ങൾ തള്ളുന്നു

കോങ്ങാട്: ഗ്രാമ പഞ്ചായത്തിലെ മണിക്കശ്ശേരിക്കടുത്ത് കീരിപ്പാറ കനാൽ വരമ്പിൽ മാംസാവശിഷ്​ടങ്ങൾ വലിച്ചെറിയുന്നത് പതിവായത് ജനത്തിന് ദുരിതമാകുന്നു. സമീപ പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകൾ മലിനമാവാനും രോഗങ്ങൾ ഉണ്ടാവാനും സാധ്യത വർധിപ്പിക്കുന്നു. കാഞ്ഞിരപ്പുഴ കനാൽ വരമ്പിലാണ് മാംസാവശിഷ്​ടങ്ങൾ തള്ളുന്നത്. ഇവ പക്ഷിമൃഗാദികൾ വലിച്ച് കനാലിലും അടുത്ത സ്ഥലങ്ങളിലെ ജലാശയങ്ങളിലും ഇടുന്നുമുണ്ട്. വലിച്ചെറിയുന്ന മാലിന്യം ഇടക്കിടെ പ്രദേശവാസികൾ എടുത്തു മാറ്റി വൃത്തിയാക്കും. എന്നാൽ ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ മാംസാവശിഷ്​ടങ്ങൾ വീണ്ടുമെത്തും. പടം) KLKD Keeripara കീരിപ്പാറ കനാൽ വരമ്പിൽ മാംസാവശിഷ്​ടങ്ങൾ തള്ളിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.