വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കണം -ജില്ല പഞ്ചായത്ത് മലപ്പുറം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട് സർക്കാർ പാസാക്കിയ ബിൽ അടിയന്തരമായി നിയമസഭയിൽ തന്നെ റദ്ദാക്കണമെന്ന് മലപ്പുറം ജില്ല പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ഫൈസൽ എടശ്ശേരി അവതരിപ്പിച്ച പ്രമേയത്തെ മുസ്ലിം ലീഗ് പാർലിമൻെററി പാർട്ടി ലീഡർ അഡ്വ. പി.വി. മനാഫ് അരീക്കോട് പിന്തുണച്ചു. ഇടതുപക്ഷ മെംബർമാരുടെ ശക്തമായ എതിർപ്പിനെ മറികടന്ന് ഭൂരിപക്ഷ അഭിപ്രായ പ്രകാരമാണ് പ്രമേയം അംഗീകരിച്ചത്. കേരളത്തിൽ മാത്രമായി മാറ്റം വരുത്തുന്നത് ഒരു സമുദായത്തോട് മാത്രമുള്ള വിവേചനവും അനീതിയുമാണെന്നും പ്രമേയത്തിൽ പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷരായ സറീന ഹസീബ്, എൻ.എ. കരീം, നസീബ അസീസ്, അംഗങ്ങളായ പി.കെ.സി. അബ്ദുറഹ്മാൻ, കെ.ടി. അജ്മൽ, കെ.ടി. അഷ്‌റഫ്, ടി.പി.എം. ബഷീർ, വി.കെ.എം. ഷാഫി, അഡ്വ. പി.പി. മോഹൻദാസ്, ഇ. അഫ്സൽ, ജില്ല പഞ്ചായത്ത് സെക്രട്ടറി നാലകത്ത് അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.