Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഖഫ് ബോർഡ്‌ നിയമനം...

വഖഫ് ബോർഡ്‌ നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കണം ^ജില്ല പഞ്ചായത്ത്‌

text_fields
bookmark_border
വഖഫ് ബോർഡ്‌ നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം റദ്ദാക്കണം -ജില്ല പഞ്ചായത്ത്‌ മലപ്പുറം: വഖഫ് ബോർഡ്‌ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട്​ സർക്കാർ പാസാക്കിയ ബിൽ അടിയന്തരമായി നിയമസഭയിൽ തന്നെ റദ്ദാക്കണമെന്ന് മലപ്പുറം ജില്ല പഞ്ചായത്ത്‌ ഭരണസമിതി ആവശ്യപ്പെട്ടു. പ്രസിഡൻറ്​ എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം ഫൈസൽ എടശ്ശേരി അവതരിപ്പിച്ച പ്രമേയത്തെ മുസ്​ലിം ലീഗ് പാർലിമൻെററി പാർട്ടി ലീഡർ അഡ്വ. പി.വി. മനാഫ് അരീക്കോട് പിന്തുണച്ചു. ഇടതുപക്ഷ മെംബർമാരുടെ ശക്തമായ എതിർപ്പിനെ മറികടന്ന്​ ഭൂരിപക്ഷ അഭിപ്രായ പ്രകാരമാണ് പ്രമേയം അംഗീകരിച്ചത്. കേരളത്തിൽ മാത്രമായി മാറ്റം വരുത്തുന്നത് ഒരു സമുദായത്തോട് മാത്രമുള്ള വിവേചനവും അനീതിയുമാണെന്നും പ്രമേയത്തിൽ പറഞ്ഞു. ജില്ല പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ്​ ഇസ്മായിൽ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷരായ സറീന ഹസീബ്, എൻ.എ. കരീം, നസീബ അസീസ്, അംഗങ്ങളായ പി.കെ.സി. അബ്​ദുറഹ്മാൻ, കെ.ടി. അജ്മൽ, കെ.ടി. അഷ്‌റഫ്‌, ടി.പി.എം. ബഷീർ, വി.കെ.എം. ഷാഫി, അഡ്വ. പി.പി. മോഹൻദാസ്, ഇ. അഫ്സൽ, ജില്ല പഞ്ചായത്ത്‌ സെക്രട്ടറി നാലകത്ത് അബ്​ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story