അറബിക്​ ഭാഷയുടെ സാംസ്കാരികത്തനിമ വീണ്ടെടുക്കണം -ശൈഖ് ബദ്​ർ നാസിർ അൽഅനസി

എടവണ്ണ: അറബിക്​ ഭാഷയുടെ സാംസ്കാരികത്തനിമ വീണ്ടെടുക്കാൻ വിദ്യാർഥി സമൂഹവും അക്കാദമിക പണ്ഡിതരും പരിശ്രമിക്കണമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദ്​ർ നാസിർ അൽഅനസി പറഞ്ഞു. എടവണ്ണ ജാമിഅ നദ്​വിയയിൽ അന്താരാഷ്​ട്ര അറബിക് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബിക്​ ഭാഷയെയും സംസ്കാരത്തെയും തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്​. അറബിക്​ ഭാഷസാഹിത്യ പഠനത്തിന് ഇന്ത്യയിലുള്ള അവസരങ്ങൾ അനവധിയാണ്. അത് ശരിയായി വിനിയോഗിക്കണമെന്നും ശൈഖ് ബദ്​ർ നാസിർ അൽഅനസി പറഞ്ഞു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ്​ ടി.പി. അബ്​ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പി.വി. അബ്​ദുൽ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. അറബിക്​ ഭാഷ പ്രദർശന ഉദ്ഘാടനം പി.കെ. ബഷീർ എം.എൽ.എ നിർവഹിച്ചു. എം. മുഹമ്മദ് മദനി, നൂർ മുഹമ്മദ് നൂർ ഷാ, ഡോ. എ.ഐ. അബ്​ദുൽ മജീദ് സ്വലാഹി, ഡോ. കെ.ടി. ഫസലുല്ല അൻവാരി, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ടി.എ. അഭിലാഷ്, വി. അബൂബക്കർ സ്വലാഹി, എം. അസീസ് മദീനി എന്നിവർ സംസാരിച്ചു. അറബിക്​ ഭാഷ ദിനത്തോടനുബന്ധിച്ച് നടന്ന കൾചറൽ പ്രോഗ്രാമിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഞായറാഴ്ച ഇൻറർ കോളജ് സാഹിത്യ മത്സരങ്ങൾ നടക്കും. അന്താരാഷ്​ട്ര അറബിക് സെമിനാർ സൗദി എംബസി കൾചറൽ അറ്റാഷെ ശൈഖ്​ ബദ്​ർ നാസിർ അൽഅനസി ഉദ്ഘാടനം ചെയ്യുന്നു PHOTO NAME MN EDAVANA SMEMINAR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.