Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:09 AM GMT Updated On
date_range 19 Dec 2021 12:09 AM GMTഅറബിക് ഭാഷയുടെ സാംസ്കാരികത്തനിമ വീണ്ടെടുക്കണം -ശൈഖ് ബദ്ർ നാസിർ അൽഅനസി
text_fieldsbookmark_border
എടവണ്ണ: അറബിക് ഭാഷയുടെ സാംസ്കാരികത്തനിമ വീണ്ടെടുക്കാൻ വിദ്യാർഥി സമൂഹവും അക്കാദമിക പണ്ഡിതരും പരിശ്രമിക്കണമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദ്ർ നാസിർ അൽഅനസി പറഞ്ഞു. എടവണ്ണ ജാമിഅ നദ്വിയയിൽ അന്താരാഷ്ട്ര അറബിക് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബിക് ഭാഷയെയും സംസ്കാരത്തെയും തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. അറബിക് ഭാഷസാഹിത്യ പഠനത്തിന് ഇന്ത്യയിലുള്ള അവസരങ്ങൾ അനവധിയാണ്. അത് ശരിയായി വിനിയോഗിക്കണമെന്നും ശൈഖ് ബദ്ർ നാസിർ അൽഅനസി പറഞ്ഞു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തി. അറബിക് ഭാഷ പ്രദർശന ഉദ്ഘാടനം പി.കെ. ബഷീർ എം.എൽ.എ നിർവഹിച്ചു. എം. മുഹമ്മദ് മദനി, നൂർ മുഹമ്മദ് നൂർ ഷാ, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. കെ.ടി. ഫസലുല്ല അൻവാരി, എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.എ. അഭിലാഷ്, വി. അബൂബക്കർ സ്വലാഹി, എം. അസീസ് മദീനി എന്നിവർ സംസാരിച്ചു. അറബിക് ഭാഷ ദിനത്തോടനുബന്ധിച്ച് നടന്ന കൾചറൽ പ്രോഗ്രാമിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഞായറാഴ്ച ഇൻറർ കോളജ് സാഹിത്യ മത്സരങ്ങൾ നടക്കും. അന്താരാഷ്ട്ര അറബിക് സെമിനാർ സൗദി എംബസി കൾചറൽ അറ്റാഷെ ശൈഖ് ബദ്ർ നാസിർ അൽഅനസി ഉദ്ഘാടനം ചെയ്യുന്നു PHOTO NAME MN EDAVANA SMEMINAR
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story