തൃശൂർ: റോട്ടറി ക്ലബ് ഒാഫ് ട്രിച്ചൂർ സിറ്റിയും പൾമനോളജി അസോസിയേഷനും സംയുക്തമായി ഞായറാഴ്ച നഗരത്തിൽ 17 കിലോമീറ്ററോളം ദൈർഘ്യമുള്ള സൈക്കിളത്തൺ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യത്തിൽ വ്യായാമത്തിൻെറ പങ്ക് പ്രചരിപ്പിക്കാനാണ് സൈക്കിളത്തൺ സംഘടിപ്പിക്കുന്നത്. രാവിലെ 6.30ന് തൃശൂർ തെക്കേ ഗോപുരനടയിൽ സിറ്റി പൊലീസ് കമീഷണർ ആർ. ആദിത്യ ഫ്ലാഗ് ഓഫ് ചെയ്യും. പൂങ്കുന്നം, വിയ്യൂർ, ചേറൂർ, കിഴക്കേകോട്ട, ഇക്കണ്ടവാര്യർ റോഡ് വഴി നഗരത്തിലെത്തി സ്വരാജ് റൗണ്ട് ചുറ്റും. 200ലധികം പേർ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ റോട്ടറി ക്ലബ് സെക്രട്ടറി ജോയ് കൊള്ളന്നൂർ, പൾമനോളജി അസോസിയേഷൻ സെക്രട്ടറി ഡോ. എ.കെ. ജംഷീർ, പ്രോഗ്രാം ഡയറക്ടർ സ്റ്റാലിൻ ബേബി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.