പരപ്പനങ്ങാടി: നഗരമധ്യത്തിലെ ഹോട്ടലിൽ മോഷണം. അര ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. ജലീൽ ഉള്ളണത്തിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ റെഡ്റോസിലാണ് വെള്ളിയാഴ്ച പുലർച്ച മോഷണം നടന്നത്. അടുക്കള ഭാഗത്തെ നെറ്റ് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കാഷ് വലിപ്പിന് താഴെ സൂക്ഷിച്ച പണമാണ് മോഷ്ടിച്ചത്. കച്ചവടത്തിന്‍റെ വാർഷിക സക്കാത്ത് വിഹിതമായി നീക്കിവെച്ചതാണിത്. മുഖം മറച്ച നിലയിൽ സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പടം : MT ppgd moshanam. മോഷണം നടന്ന പരപ്പനങ്ങാടിയിലെ ഹോട്ടലിന്‍റെ പിൻഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.