പൊന്നാനി: പൊന്നാനി നഗരസഭയുടെ കീഴിൽ നടന്ന ഒരാഴ്ച നീണ്ട പാനൂസ പെരുന്നാളാഘോഷത്തിന് സമാപനം. 'സൈനുദ്ദീൻ മഖ്ദൂമും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും' വിഷയത്തിൽ എ.പി. അഹമ്മദിന്‍റെ സാംസ്കാരിക പ്രഭാഷണത്തോടെയാണ് സമാപന ദിവസത്തിലെ പരിപാടികൾക്ക് തുടക്കം കുറിച്ചത്. കൗൺസിലർ ഫർഹാൻ ബിയ്യം അധ്യക്ഷത വഹിച്ചു. സമാപന പൊതുസമ്മേളനം പി. നന്ദകുമാർ എം.എൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വി.പി. ഹുസൈൻകോയ തങ്ങൾ, വി. സൈദ് മുഹമ്മദ് തങ്ങൾ, പി.കെ. ഖലീമുദ്ദീൻ, എം. ആബിദ, ഷാഫി എന്നിവർ സംസാരിച്ചു. കലാഭവൻ അഷ്റഫും അബാൻ അഷ്റഫും നടത്തിയ മിമിക്സ് പരേഡും മാപ്പിള കലാരൂപമായ മൗത്തളയും അരങ്ങേറി. പൊന്നാനിയിലെ പഴയ മൂസിക് ക്ലബുകളിലെ ഗായകരുടെ സംഗീത രാവോടെ പാനൂസ സമാപിച്ചു. Photo: MP PNN 3 പാനൂസ പെരുന്നാളാഘോഷ സമാപന പൊതുസമ്മേളനം പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.