ഹാ​ജി​യാ​ര്‍പ​ള്ളി-​മ​ങ്ങാ​ട്ടു​പു​ലം തൂ​ക്കു​പാ​ലം പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കു​ന്നു

മ​ല​പ്പു​റം: നി​ർ​ത്തി​വെ​ച്ച ഹാ​ജി​യാ​ർ​പ​ള്ളി-​മ​ങ്ങാ​ട്ടു​പു​ലം തൂ​ക്കു​പാ​ലം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഡി​സം​ബ​ർ ആ​ദ്യ​വാ​രം പു​ന​രാ​രം​ഭി​ച്ചേ​ക്കും. ക​ട​ലു​ണ്ടി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​കും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക. 2024 മേ​യ് 14നാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​ച്ച​ത്. തൂ​ക്കു​പാ​ല​ത്തി​ന്റെ തൂ​ണു​ക​ളു​ടെ രൂ​പ​രേ​ഖ​യി​ൽ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് നി​ർ​മാ​ണ ഏ​ജ​ൻ​സി​യാ​യ സ്റ്റീ​ൽ ഇ​ന്റ​സ്ട്രി​യ​ൽ​സ് കേ​ര​ള ലി​മി​റ്റ​ഡ് (സി​ൽ​ക്) സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​യ​ത്.

ഈ ​വ​ർ​ഷം ജ​നു​വ​രി 18നാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ക​ട​ലു​ണ്ടി​പു​ഴ​യി​ൽ പൈ​ലി​ങ്ങും ന​ട​ത്തി. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന രൂ​പ രേ​ഖ​പ്ര​കാ​രം പു​ഴ​യി​ൽ തു​ണു​ക​ൾ​ക്കാ​യി മ​ങ്ങാ​ട്ടു​പു​ലം ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ത്ത​പ്പോ​ൾ വ​ലി​യ പാ​റ ക​ണ്ടെ​ത്തി. രൂ​പ​രേ​ഖ പ്ര​കാ​ര​മു​ള്ള തൂ​ൺ ഈ ​ഭാ​ഗ​ത്ത് സ്ഥാ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് സി​ൽ​ക് രൂ​പ​രേ​ഖ​യി​ൽ മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​ത്. ഇ​തോ​ടെ പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ചു. പു​തി​യ രൂ​പ രേ​ഖ​പ്ര​കാ​ര​മാ​യി​രി​ക്കും ഇ​നി പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചേ​ക്കു​ക. 3.05 കോ​ടി​ക്കാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

2019 പ്ര​ള​യ​ത്തി​ലാ​ണ് തൂ​ക്കു​പാ​ലം ത​ക​ർ​ന്ന​ത്. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്വാ​ത​ന്ത്ര്യ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി 1997ൽ​ ​പ​ണി​ത പാ​ല​മാ​യി​രു​ന്നു ഇ​ത്. കോ​ഡൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ങ്ങാ​ട്ടു​പു​ല​ത്തെും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ ഹാ​ജി​യാ​ർ പ​ള്ളി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്​ തൂ​ക്കു​പാ​ലം. പാ​ലം ത​ക​ർ​ന്ന് അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. 2023 മേ​യ് മാ​സ​ത്തി​ൽ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ പ്ര​വൃ​ത്തി​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് ത​റ​ക്ക​ലി​ട്ടി​രു​ന്നു. പ​ദ്ധ​തി​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 75 ല​ക്ഷ​മാ​ണ്​ അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​ത്​ പി​ന്നീ​ട്​ 1.25 കോ​ടി​യാ​യി വ​ർ​ധി​പ്പി​ച്ചു.

എ​സ്റ്റി​മേ​റ്റ്​ തു​ക ഇ​തി​നെ​ക്കാ​ൾ അ​ധി​ക​മാ​യി​രു​ന്നു. ബാ​ക്കി തു​ക ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്ന്​ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ക്കാ​റി​നെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ 2.31 കോ​ടി രൂ​പ​യും പി​ന്നീ​ട്​ 2.65 കോ​ടി​യാ​യും 2.9 കോ​ടി​യാ​യും ഉ​യ​ർ​ത്തി​യ​ത്. 2022 ഡി​സം​ബ​റി​ൽ തു​ക വ​ർ​ധി​പ്പി​ച്ച് 3.05 കോ​ടി​യാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ​റോ​ഡ്​ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി (സി.​എം.​എ​ൽ.​ആ​ർ.​ആ​ർ.​പി) യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Hajiyarpally-Mangattupulam suspension bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.