ആനമങ്ങാട് മദ്റസ യതീംഖാനയിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത് വടക്കാഞ്ചേരി (തൃശൂർ): സംസ്ഥാനപാതയിലെ അകമലയിൽ ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്തേക്ക് വന്ന ബസ് ടോറസ് ലോറിയെ മറികടക്കുന്നതിനിടെ അകമല ശാസ്താ ക്ഷേത്രത്തിന് സമീപത്തെ ഇരുപതടി താഴ്ചയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. പെരിന്തൽമണ്ണ ആനമങ്ങാട് മദ്റസ യതീംഖാനയിൽനിന്ന് തിരുവനന്തപുരം ബീമാപള്ളിയിലേക്ക് പോയ കുട്ടികളാണ് അപകടത്തിൽ പെട്ടത്. 35 പെൺകുട്ടികളും 15 മുതിർന്നവരുമടക്കം 53 പേർ ബസിലുണ്ടായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി ഉസ്മാൻ (47), ജീവനക്കാരൻ നിലമ്പൂർ സ്വദേശി അനൂപ് (26), ഫാത്തിമ (16), കദീജ (13), ഹാജിറ (17) എന്നിവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. എല്ലാവരെയും ഓട്ടുപാറയിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ----- പടം: tcg wky bus അകമലയിൽ മറിഞ്ഞ ടൂറിസ്റ്റ് ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.