മലപ്പുറം: മോട്ടോർ വാഹന സംബന്ധമായ പരാതികളിൽ വേഗത്തിൽ പരിഹാരം കാണാനായി മോട്ടോർ വാഹന വകുപ്പ് 'വാഹനീയം 2022' എന്ന പേരിൽ 27ന് മലപ്പുറത്ത് ഫയൽ അദാലത്ത് നടത്തുന്നു. ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകളിൽ തീർപ്പാകാത്ത ഫയലുകളിൽ വേഗത്തിൽ പരിഹാരം കാണാനാണിത്. അപേക്ഷകൾ ഉടൻ തീർപ്പാക്കാനും മേൽവിലാസക്കാരൻ സ്ഥലത്തില്ലാത്തതിനാൽ കൈപ്പറ്റാതെ തിരിച്ചുവന്ന ആർ.സി, ലൈസൻസ് എന്നിവ അദാലത്തിൽ നേരിട്ട് ഉടമസ്ഥന് കൈപ്പറ്റാം. തീർപ്പാവാത്ത ചെക്ക് റിപ്പോർട്ടുകൾ അദാലത്തിൽ അനുവദിക്കാവുന്ന ഇളവുകൾ നൽകി തീർപ്പാക്കും. ദീർഘകാലമായി രേഖകളുടെ അഭാവത്തിൽ തീരുമാനമാകാത്തതുമായ അപേക്ഷകളിലും ഉചിതമായ തീരുമാനം എടുത്ത് തീർപ്പാക്കും. 'വാഹനീയം' അദാലത്തിലേക്ക് പരിഗണിക്കേണ്ട അപേക്ഷകൾ ബന്ധപ്പെട്ട അതത് ആർ.ടി ഓഫിസുകളിൽ ആഗസ്റ്റ് 20നകം അപേക്ഷിക്കണമെന്ന് മലപ്പുറം റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.