തിരൂർ: തിരൂർ നഗരസഭ കുടുംബശ്രീയിലെ 73 ലക്ഷം രൂപയുടെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നഗരസഭയിലെ കുടുംബശ്രീ എ.ഡി.എസ് ചെയർപേഴ്സൻ നിരവധി സ്ത്രീകളുടെ പേരിൽ വായ്പ വാങ്ങി തിരിമറി നടത്തിയെന്നാണ് വഞ്ചനക്കിരയായ കുടുംബശ്രീ പ്രവർത്തകർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. 73 ലക്ഷം രൂപയുടെ തിരിമറി നടത്തിയതായി സ്ത്രീകളെ ഇരയാക്കിയ എ.ഡി.എസ് ചെയർപേഴ്സൻ സ്വയം വെളിപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ മുസ്ലിം ലീഗിനും യു.ഡി.എഫ് ഭരണ നഗരസഭ സമിതിക്കും ഒഴിഞ്ഞുമാറാൻ കഴിയില്ല. കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലക്ഷങ്ങൾ വായ്പ വാങ്ങി തിരിമറി നടത്തിയത് ലീഗ് ഭരണസമിതി പൊലീസിൽ പരാതി നൽകാതെ കള്ളക്കളി നടത്തുകയാണ്. കഴിഞ്ഞ 15 വർഷമായി നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഭരണസമിതി മുസ്ലിം ലീഗ് നേതൃത്വത്തിലാണ്. വായ്പകൾക്കും മറ്റും നഗരസഭയിലെ കുടുംബശ്രീ ഓഫിസിലെത്തുന്ന പാവപ്പെട്ട സ്തീകളെ ഏജന്‍റുമാർ സമീപിച്ച് അന്യായ വായ്പകൾ വാങ്ങാൻ പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുകയാണെന്ന പരാതി ഉയർന്നിട്ടുണ്ട്. നഗരസഭ 11ാം വാർഡിൽ മാത്രം നിരവധി പേരാണ് തട്ടിപ്പിന് ഇരയായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കുടുംബശ്രീ ജില്ല മിഷനിലും തിരൂർ പൊലീസിലും ഉടൻ പരാതി നൽകണം. പണം തിരിമറി നടത്തിയെന്ന ആക്ഷേപത്തിനിരയായ മുസ്ലിം ലീഗ് നേതാവിനെ യു.ഡി.എഫ് നേതൃത്വത്തിലെ ബാങ്ക് ഡയറക്ടറായി സംരക്ഷിക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. കുടുംബശ്രീ വായ്പയുടെ പേരിൽ 73 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കുടുംബശ്രീ ജില്ല മിഷനും കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർക്കും സി.പി.എം പരാതി നൽകുമെന്നും വിഷയം അന്വേഷിച്ച് കർശന നടപടിയെടുക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ്, കൗൺസിലർ അനിത കല്ലേരി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.