തമിഴകത്തിന്റെ സത്യസന്ധത: മലയാളി വ്യാപാരിക്ക്​ നഷ്ടപ്പെട്ട 90,000 രൂപ തിരിച്ചുകിട്ടി

പരപ്പനങ്ങാടി: ബസ് യാത്രക്കിടെ മലയാളി യാത്രികന്റെ നഷ്ടപ്പെട്ട 90,000 രൂപ തമിഴകത്തിന്റെ സത്യസന്ധതയിൽ തിരിച്ചുകിട്ടി. വ്യാപാര ആവശ്യത്തിനുള്ള തുകയുമായി തമിഴ്നാട്ടിലെത്തിയ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയും റെഡ് റോസ് ഹോട്ടൽ ഗ്രൂപ് എം.ഡിയുമായ ജലീൽ ഉള്ളണത്തിന്റെ പണമാണ് ചെന്നൈയിൽവെച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് യാത്രക്കിടെ നഷ്ടപ്പെട്ടത്. ബസിറങ്ങി പണം നഷ്ടമായത് അറിഞ്ഞയുടൻ ജലീൽ ട്രാൻസ്പോർട്ട് ഓഫിസിൽ വിവരമറിയിച്ചു. ഉടൻ കണ്ടക്ടർ ഓമന കുട്ടനെയും ഡ്രൈവർ തിലമ്പരസനെയും ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടു. ജീവനക്കാർ ബസ് നിർത്തി നടത്തിയ പരിശോധനയിലാണ് പണത്തിന്റെ കെട്ട് കണ്ടെത്തിയത്. സമീപത്തെ പൊലീസ് സ്റ്റേഷൻ മുഖേനയാണ് ബസ് ജീവനക്കാർ പണം ജലീലിന് തിരികെ നൽകിയത്. MT ppgd Sathyam: ​ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ജീവനക്കാർ പൊലീസ് സാന്നിധ്യത്തിൽ ജലീലിന് പണം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.