കോട്ടക്കൽ: വിപണിയിൽ 20 ലക്ഷത്തിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപന്നമായ ഹാൻസ് കോട്ടക്കൽ പൊലീസ് പിടിച്ചെടുത്തു.
വളാഞ്ചേരി വൈക്കത്തൂർ സ്വദേശി കരപ്പറമ്പ് അബ്ദുൽ നാസർ (43), വളാഞ്ചേരി കട്ടിപ്പാല കരപ്പറമ്പ് അഷറഫ് (28) എന്നിവരെ അറസ്റ്റ് ചെയ്തു.
കോയമ്പത്തൂരിൽനിന്ന് മലപ്പുറം ഭാഗത്തേക്ക് വിതരണം ചെയ്യാൻ എത്തിച്ച 48,000 പാക്കറ്റാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. വാഹനത്തിൽ 32 വെളുത്ത ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. സി.ഐ എം. സുജിത്, എസ്.ഐ കെ. അജിത്, സി.പി.ഒമാരായ സജി അലക്സാണ്ടർ, സെബാസ്റ്റ്യൻ, ടി. സുജിത്ത്, അനിൽ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.