പുത്തനത്താണിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തം
പുത്തനത്താണി: പുത്തനത്താണിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പെട്ടിക്കടകൾ കത്തി നശിച്ചു. തിരുനാവായ ജങ്ഷനിൽ ഓട്ടോസ്റ്റാൻഡിന് സമീപത്തെ കടകളാണ് പൂർണമായും അഗ്നിക്കിരയായത്. ചൊവ്വാഴ്ച രാത്രി 7.30 നാണ് സംഭവം. നോമ്പുതുറ സമയത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
സമീപത്തെ പള്ളിയിൽ നമസ്കരിക്കാൻ എത്തിയവരാണ് ആദ്യം തീ കണ്ടത്. ഉടൻ പള്ളിയിൽനിന്ന് വെള്ളം കൊണ്ടുവന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ ആളിപ്പടരുകയായിരുന്നു. തിരൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് തീ പൂർണമായും അണച്ചത്. കൽപകഞ്ചേരി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസർമാരായ തോമസ്, ശരത്ത്, അഗ്നി സുരക്ഷാസേന അംഗങ്ങളായ അസി. സ്റ്റേഷൻ ഓഫിസർ കെ. അശോകൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എം.ബി. ഷിബി, ഫയർ റെസ്ക്യൂ ഓഫിസർ പുഷ്പഹാസൻ, അഭിലാഷ്, സന്ദീപ്, ഹോംഗാർഡ് പി. മുരളീധരൻ, പി.വി. ഗോപി നാട്ടുകാർ എന്നിവർ ചേർന്നാണ് തീ പൂർണമായും അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.