തേഞ്ഞിപ്പലം: പിതാവിനൊപ്പം നടന്നു പോവുന്നതിനിടെ പേപ്പട്ടിയുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.
ചേലേമ്പ്ര കോണത്തും പുറായി താമസിക്കുന്ന കൊടമ്പാടൻ റിയാസിന്റെ മകൻ മുഹമ്മദ് റസാൻ (12) ആണ് മരിച്ചത്. ചേലുപാടം എ.എം.എ.എം.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു.
കടിയേറ്റ് കുറേ നാളായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധ ഉണ്ടായതാണ് ഗുരുതരമാക്കിയത്. പ്രതിരോധ നടപടികൾ സ്വീകരിച്ച് സ്കൂളിൽ പോയിരുന്നു. വീണ്ടും ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സ തേടി. തിരുവനന്തപുരത്തെ ആശുപത്രിയിലും ചികിത്സക്ക് വിധേയമാക്കിയിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് ശാരീരിക ബുദ്ധിമുട്ട് വന്നപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിലായിരുന്നു. മാതാവ്: റാനിയ. സഹോദരി: ഫിൽസ ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.