അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ 11 ദിവസത്തെ ഉത്സവങ്ങളുടെ സമാപനത്തോനുബന്ധിച്ച് ക്ഷേത്രം ട്രസ്റ്റിയും മലയരാജാവും തമ്മിലുള്ള കൂടിക്കാഴ്ച കഴിഞ്ഞു.
ഉത്സവപ്പിറ്റേന്ന് നടക്കാറുള്ള ചവിട്ടുകളി ആവേശകരമായി നടന്നു. വ്യാഴാഴ്ച പുലർച്ച നാലിനായിരുന്നു മലയരാജാവുമായുള്ള കൂടിക്കാഴ്ച. കെ.പി. ബാലനാണ് ഇപ്പോഴത്തെ മലയരാജാവ്.
വാദ്യമേളത്തോടെ പല്ലക്കിലാണ് മലയൻകുട്ടി എത്തിയത്. കൂടിക്കാഴ്ചയിലും വാദ്യഘോഷങ്ങളുണ്ടായിരുന്നു. പാരമ്പര്യ ചടങ്ങുകളുടെ ഭാഗമാണിത്. ബുധനാഴ്ച രാത്രി 11.30ന് ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറി 21 പ്രദക്ഷിണം കഴിഞ്ഞ ശേഷം കൊടിക്കൂറ പകുതി താഴ്ത്തിക്കെട്ടി. ഏഴുദിവസം കഴിഞ്ഞേ ഇത് പൂർണമായും മാറ്റുകയുള്ളൂ. ഈ ഏഴുദിവസം വിശേഷ പൂജകൾ ഉണ്ടാവില്ല. നട നേരത്തെ അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.