അങ്ങാടിപ്പുറം: 29 ലക്ഷം ചെലവിട്ട് ജില്ല പഞ്ചായത്ത് പുത്തനങ്ങാടി ഗവ. എൽ.പി സ്കൂളിൽ പൂർത്തിയാക്കിയ പ്രതീക്ഷ ഡേ കെയർ സെൻററിെൻറ ഉദ്ഘാടനത്തിന് മുമ്പേ ചുവരിൽ രണ്ട് ശിലാഫലകം.
ആഗസ്റ്റ് 20ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുമെന്നറിയിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ചടങ്ങ് ഒാണാവധിക്ക് ശേഷമാക്കി. 20ന് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നതായി രേഖപ്പെടുത്തി ഫലകം ചുമരിൽ സ്ഥാപിച്ചിട്ടുണ്ട്.
ഇതിൽ അധ്യക്ഷൻ ജില്ല പഞ്ചായത്ത് അംഗം ടി.കെ. റഷീദലിയാണ്. അതേസമയം തൊട്ടടുത്ത് തന്നെ ആഗസ്റ്റ് 19ന് ഉദ്ഘാടനം ചെയ്യുന്നതായി കാണിച്ച് ടി.കെ. റഷീദലിയെ ഉദ്ഘാടകനായി കാണിച്ചുള്ള ഫലകവും വെച്ചു. അധ്യക്ഷൻ പഞ്ചായത്ത് പ്രസിഡൻറ് ഒ. കേശവനും. അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണവും ജില്ല പഞ്ചായത്തിെൻറ ഈ ഡിവിഷനും സി.പി.എമ്മിനാണ്.
ജില്ല പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ 2018-19 വർഷത്തിൽ ടി.കെ. റഷീദലി ശിലാസ്ഥാപനം നിർവഹിച്ച കെട്ടിടമാണിത്. അതും കെട്ടിടത്തിെൻറ ഒരു ഭാഗത്തുണ്ട്. ഏഴുവർഷമായി താൽക്കാലിക കെട്ടിടത്തിലായിരുന്നു പ്രതീക്ഷ ഡേ കെയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.