അങ്ങാടിപ്പുറം: ടാങ്കർ മറിഞ്ഞ് ഡീസൽ ചോർന്നതിനാൽ കിണറുകൾ ഉപയോഗശ്യൂന്യമായി എട്ടുദിവസം കഴിഞ്ഞിട്ടും ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാതെ അധികൃതർ. സർക്കാറിന്റെ നിരുത്തരവാദ സമീപനത്തിനെതിരെ ജനകീയ സമരം നടത്താൻ വാർഡ് അംഗം അനിൽ പുലിപ്രയുടെ അധ്യക്ഷതയിൽ ചേർന്ന പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു. നാട്ടുകാരുടെ ദുരിതത്തിന് പരിഹാരം കാണുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. ആദ്യപടിയായി നാട്ടുകാർ ഒപ്പിട്ട നിവേദനം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ സെപ്റ്റംബർ ഒന്നിന് കലക്ടർക്ക് നൽകും. മുഖ്യമന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയിലും കാര്യമെത്തിക്കും. അടിയന്തര നടപടികളുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങും. പരിയാപുരം സെൻറ് അമേരീസ് സ്കൂളിൽ ചേർന്ന യോഗം ഫാത്തിമ മാതാ ഫൊറോന പള്ളി വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഫാ. ജെയിംസ് വാമറ്റത്തിൽ (രക്ഷാധികാരി), പഞ്ചായത്ത് അംഗം അനിൽ പുലിപ്ര (ചെയർമാൻ), ഏലിയാമ്മ തോമസ്, എം.ടി. കുര്യാക്കോസ്, സേവ്യർ ഇയ്യാലിൽ, മാത്യു വർഗീസ്, റോയി തോയക്കുളം, മനോജ് വീട്ടുവേലിക്കുന്നേൽ, സൽമാൻ ഫാരിസ്, എബി ഇടിമണ്ണിക്കൽ, സജി പുതുപ്പറമ്പിൽ, സിബി ചേന്നമറ്റത്തിൽ, ആന്റണി മുട്ടുങ്കൽ, ജെറിൻ ജോർജ്, പി.ടി. സുമ, ജോജി വർഗീസ്, ഷീല ജോസഫ്, എബ്രഹാം പി. ജോർജ്, ബിജു കൊല്ലറേട്ടുമറ്റത്തിൽ, ഇ.ജെ. ആന്റണി, തങ്കമ്മ സേവ്യർ, സുലൈമാൻ, ലിസ കിളിയംപറമ്പിൽ, രാജു ചക്കുങ്കൽ (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.