അങ്ങാടിപ്പുറം: വഴിയിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണക്കൊലുസ് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് യുവാക്കൾ മാതൃകയായി. പരിയാപുരം മില്ലുംപടി ആണിയൻപറമ്പിൽ എ.പി. മെഹറൂഫ്, ഓട്ടോഡ്രൈവറും ചീരട്ടാമല സ്വദേശിയുമായ പുലാശ്ശേരി ആഷിഖ് എന്നിവർക്കാണ് കഴിഞ്ഞദിവസം പുത്തനങ്ങാടി റോഡരികിൽ നിന്നും സ്വർണാഭരണം ലഭിച്ചത്. ഇക്കാര്യം സമൂഹ മാധ്യമ ഗ്രൂപ്പുകളിലൂടെ ഇരുവരും അറിയിച്ചതോടെ യഥാർഥ ഉടമയെ കണ്ടെത്താനായി.
പുത്തനങ്ങാടി കാർമൽ ഭവൻ കോൺവെന്റ് ഹോസ്റ്റലിൽ താമസിക്കുന്ന നഴ്സിങ് വിദ്യാർഥി എം. ലാമിയയുടേതായിരുന്നു സ്വർണാഭരണം. ഇരുവരും ഹോസ്റ്റലിലെത്തി സ്വർണാഭരണം തിരിച്ചേൽപ്പിച്ചു. അധ്യാപകൻ മനോജ് വീട്ടുവേലിക്കുന്നേൽ, ജീവകാരുണ്യ പ്രവർത്തകൻ ഷാജഹാൻ കൊടശ്ശേരി, എ.പി. മുഹമ്മദ് ഹിഷാം, കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ പ്രിയ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.