അങ്ങാടിപ്പുറം: കയലിപ്പാടം പാടശേഖരസമിതിയുടെ നേതൃത്വത്തിൽ 45 ഏക്കർ വിളഭൂമിയിൽ മുണ്ടകൻ കൊയ്ത്തിനു തുടക്കമായി. പൊൻമണി ഇനത്തിലുള്ള വിത്താണ് വിളഞ്ഞത്. പരിയാപുരം-തട്ടാരക്കാട് പോത്തുകാട്ടിൽ അബൂബക്കർ പാട്ടത്തിനെടുത്ത് കൃഷിചെയ്ത പാടത്തായിരുന്നു കൊയ്ത്ത് ഉദ്ഘാടനം.
സത്യപ്രതിജ്ഞക്ക് പഞ്ചായത്ത് ഓഫിസിലേക്കു പോകുന്നതിനു മുമ്പ് നെല്ല് കൊയ്യാൻ പഞ്ചായത്ത് അംഗങ്ങളായ എം.കെ. കദീജയും അനിൽ പുലിപ്രയും വാക്കാട്ടിൽ സുനിൽബാബുവും കെ.ടി. അൻവർ സാദത്തും എത്തി. കൃഷി ഓഫിസർ പി.സി. രജീസ്, പാടശേഖര സമിതി സെക്രട്ടറി യൂസഫ് പോത്തുകാട്ടിൽ, നാട്ടുകാരായ മനോജ് വീട്ടുവേലിക്കുന്നേൽ, പി. അബൂബക്കർ, സലാം ആറങ്ങോടൻ, പി. മുഹമ്മദ് ഹനീഫ, ടി.കെ. സുബ്രഹ്മണ്യൻ, ടി.കെ. മുഹമ്മദ്കുട്ടി എന്നിവരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.