അങ്ങാടിപ്പുറം മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കൈവരിയിലിടിച്ച് മറിഞ്ഞ ചരക്ക് ലോറി
അങ്ങാടിപ്പുറം: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മേൽപ്പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കൈവരിയിൽ ഇടിച്ച് ചരക്ക് ലോറി മറിഞ്ഞു. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. പെരിന്തൽമണ്ണ ഭാഗത്ത്നിന്നു തണ്ണിമത്തനുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് താഴത്തെ റോഡിലേക്ക് മറിഞ്ഞത്.
തിങ്കളാഴ്ച പുലർച്ചയാണ് അപകടം. നാലു വരിയായി കടന്ന് പോകുന്ന പാത പെട്ടെന്ന് ചുരുങ്ങുന്നതോടെയാണ് ഇവിടെ വാഹനങ്ങൾ ഇടക്കിടക്ക് അപകടത്തിൽ പെടുന്നത്. നിരന്ന റോഡിലൂടെ വേഗതയിൽ എത്തുന്ന ഡ്രൈവർമാർ പെട്ടെന്ന് മേൽപ്പാലം കാണുന്നതിനിടെ വെട്ടിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് മിക്ക അപകടങ്ങളും നടക്കുന്നത്.
പരന്നു കിടക്കുന്ന റോഡിലൂടെ തെറ്റായ ദിശയിലൂടെ പാലത്തിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. രാത്രി സമയത്ത് പ്രദേശത്ത് അനുഭവപ്പെടുന്ന വെളിച്ചക്കുറവും പാലത്തിലേക്ക് പ്രവേശിക്കുന്നിടത്ത് സൂചന ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. സൂചന ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും വാഹനങ്ങൾ ഇടിച്ച് തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.