അങ്ങാടിപ്പുറം: ശുചിത്വ മിഷൻ നിർദേശിച്ച മാലിന്യ സംസ്കരണവും പ്രാഥമിക സൗര്യങ്ങളും 60 ശതമാനമെങ്കിലും പൂർത്തീകരിച്ച തദ്ദേശ സ്ഥാപനങ്ങളോടാണ് ശുചിത്വ നഗരം പ്രഖ്യാപിക്കാൻ സർക്കാർ നിർദേശിച്ചത്. ഈരംഗത്ത് ഏറെ പിന്നിലായ അങ്ങാടിപ്പുറം പഞ്ചായത്ത് സെപ്റ്റംബർ ഒമ്പതിന് പ്രഖ്യാപനം ആദ്യമേ നടത്തിയതോടെ സർക്കാർ നിർദേശിച്ചിട്ടും നടത്താൻ മുതിരാത്ത പദ്ധതികൾ ഒാർമപ്പെടുത്തുകയാണ് നാട്ടുകാർ.
വീടുകളിൽ ജൈവ മാലിന്യം ഉറവിടങ്ങളിൽ സംസ്കരിക്കാൻ ബയോ ബിറ്റ് നൽകുക, കടകളിലും ടൗണിലും ഫ്ലാറ്റുകളിലുമുള്ള മാലിന്യം പ്രതിദിനം ശേഖരിച്ച് സംസ്കരിക്കാൻ സംവിധാനമുണ്ടാക്കുക, വീടുകളിലെ അജൈവ മാലിന്യം നിശ്ചിത മാസങ്ങളിൽ ശേഖരിച്ച് കലക്ഷൻ സെൻററിൽ കൂട്ടി, വേർതിരിച്ച് പുനചംക്രമണ കേന്ദ്രത്തിലേക്ക് അയക്കുക തുടങ്ങിയവയാണ് ക്ലീൻ കേരള പദ്ധതിയിൽ ശുചിത്വ മിഷൻ നിർദേശിച്ചത്.
പൊതു ശൗചാലായങ്ങളും ശുചിത്വമുള്ള അഴുക്കുചാലുകളും ഇതിൽ പെട്ടതാണ്. അങ്ങാടിപ്പുറത്ത് ഒന്നോ രണ്ടോ തവണ വീടുകളിൽ കർമ സമിതി അംഗങ്ങൾ പാഴ്വസ്തുക്കൾ ശേഖരിച്ചെങ്കിലും തുടർപരിപാടികളുണ്ടായില്ല. ചില വാർഡുകളിൽ വീടുകളിൽ പാഴ്വസ്തുക്കൾ കൂട്ടിയിട്ടിരിക്കുകയാണിപ്പോൾ. കടകളിലും ഫ്ലാറ്റുകളിലും ഇത് വേണ്ടവിധം നടന്നതുമില്ല. മാലിന്യം സംസ്കരണം പഞ്ചായത്ത് പ്രായോഗിക പരിപാടിയായി എടുത്തിട്ടുമില്ല. ഇടറോഡുകളിലും ടൗണിലെ ചില കേന്ദ്രങ്ങളിലും മാലിന്യം കുന്നുകൂട്ടിയിടുന്നുണ്ട്. ടൗണിലെ അഴുക്കുചാലിലേക്കാണ് ചില കെട്ടിടങ്ങളുടെ മലിനജല പൈപ്പും മാലിന്യക്കുഴലുകളും തുറന്നുവെച്ചിരിക്കുന്നത്. ആരോഗ്യ വിഭാഗം പരിശോധനകളിൽ കണ്ടെത്തിയവ അടപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.