വെട്ടത്തൂർ: ആദിവാസി വയോധികക്ക് സ്വന്തം വളർത്തുനായുടെ കടിയേറ്റു. ഇവരെ ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. മണ്ണാർമല ചീനിക്കൽ പാറ കോളനിയിലെ അക്ക എന്ന ആദിവാസിക്കാണ് തിങ്കളാഴ്ച വൈകീട്ട് നായുടെ കടിയേറ്റത്.
ആശ വർക്കർ വിവരമറിയിച്ചതിനെ തുടർന്ന് വെട്ടത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ നാസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരുടെ നിർദേശപ്രകാരം ആരോഗ്യപ്രവർത്തകരായ രമ്യ, ആതിര, ആശാ വർക്കർ റൈഹാനത്ത് എന്നിവരുടെ നേതൃത്വത്തിൽ ചീനിക്കപ്പാറ മല കയറി യുവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും കൊണ്ടുപോയി ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.