ആനക്കര: വിവാഹവിരുന്നിെൻറ സന്തോഷം മാറും മുമ്പ് കുടുംബവീട് മരണവീടായി. ആനക്കര പഞ്ചായത്തിലെ കൂടല്ലൂര്‍ കൂട്ടക്കടവില്‍ ഇടപ്പറമ്പില്‍ കോമുവിന്റെ വീടാണ് സ്വാതന്ത്ര്യദിനത്തില്‍ കണ്ണീരണിഞ്ഞത്. ഇദ്ദേഹത്തിെൻറ മകൾ ബേബി ഫെമിനയും പേരക്കുട്ടി മുഹമ്മദ് സിനാനുമാണ് വീടിന് സമീപത്തെ പുഴയിൽ മുങ്ങി മരിച്ചത്.
ഒരാഴ്ച മുമ്പായിരുന്നു ബേബി ഫെമിനയുടെ മകളുടെ വിവാഹം. സ്വന്തം വീട്ടില്‍ ഞായറാഴ്ച നവദമ്പതികള്‍ക്ക് വിരുന്ന് നല്കുന്നതിനാലാണ് ബേബി ഫെമിന മക്കളുമൊത്ത് കൂടല്ലൂരിലെത്തിയത്.
താന്‍ കളിച്ചുവളര്‍ന്ന പുഴയെക്കുറിച്ച് മക്കളോട് ഇവർ പറയാറുണ്ടായിരുന്നു. തുടര്‍ന്ന് പുഴ കാണണമെന്ന ആറ് വയസ്സുകാരന് മകെൻറ മോഹത്തിന് മാതാവ് സാഫല്യമേകിയപ്പോൾ രണ്ട് ജീവനുകളാണ് പുഴയെടുത്തത്.
ഞായറാഴ്ച വൈകീട്ടോടെയാണ് തൂതയും നിളയും സംഗമിക്കുന്ന ഭാഗത്ത് ഇവരെത്തിയത്. മകന് മുഹമ്മദ് സിനാൻ ഉമ്മയുടെ കൈവിട്ട് പുഴയില്‍ ഇറങ്ങിയതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റൊന്നും ചിന്തിക്കാതെ പൊന്നോമനയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനാണ് ബേബി പുഴയുടെ ആഴത്തിലേക്ക് ഇറങ്ങിയത്. എന്നാല്‍, താൻ കണ്ടുശീലിച്ച പുഴ വളരെയധികം മാറിയെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതിന് മുമ്പ് അവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.