ചങ്ങരംകുളം: ജീവിതസഖിയെ താലികെട്ടിയശേഷം വരൻ നേരെ പോയത് രക്തം നൽകാൻ. ബ്ലഡ് ഡോണേഴ്സ് കേരള ജില്ല കമ്മിറ്റി അംഗം, ട്രോമാകെയർ വളൻറിയർ തുടങ്ങി സന്നദ്ധസേവന രംഗത്ത് സജീവ സാന്നിധ്യമായ അഭിലാഷ് കക്കിടിപ്പുറമാണ് വിവാഹദിവസം രക്തം നൽകാൻ പോയത്.
രക്തദാനം നിർവഹിച്ചതിനുശേഷമാണ് പ്രിയതമയുടെ കൈപിടിച്ച് വരൻ സ്വഗൃഹത്തിലേക്ക് പോയത്. ആലങ്കോട് കക്കിടിപ്പുറത്ത് വീട്ടിൽ രാമചന്ദ്രൻ–വത്സല ദമ്പതികളുടെ മകനും കക്കിടിപ്പുറം കെ.വി.യു.പി സ്കൂൾ ഓഫിസ് അറ്റൻഡറുമാണ് അഭിലാഷ്.
കോവിഡ് പശ്ചാത്തലത്തിൽ കുറച്ച് ബന്ധുമിത്രാതികളുടെ സാന്നിധ്യത്തിൽ തൃശൂർ, പാമ്പൂർ പ്ലാവിൻകൂട്ടത്തിൽ പി.എസ്. കുട്ടെൻറയും ലക്ഷ്മിക്കുട്ടിയുടെയും മകളായ മേഘയെയാണ് അഭിലാഷ് വധുവാക്കിയത്.
ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് ഭാരവാഹികൾ തലേദിവസം വീട്ടിലെത്തി ആശംസകൾ നേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.