ചങ്ങരംകുളം: ബിസിനസ്സിന്‍റെ പേരിൽ പലരിൽനിന്നും പണം വാങ്ങി കബളിപ്പിച്ച കേസിൽ പിടിയിലായ എരമംഗലം മാണി കളത്തേൽ വീട്ടിൽ അബ്ദുൽ റഷീദി ( 52 ) നെ റിമാൻഡ് ചെയ്തു. ചങ്ങരംകുളത്തും മറ്റു സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ പേരിൽ പണം വാങ്ങി കബളിപ്പിച്ച കേസിലാണ് ഇദ്ദേഹത്തെ ചൊവ്വാഴ്‌ച ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് ബിസിനസ് നടത്തുന്ന മൂന്നു പേരാണ് റഷീദിനെതിരെ പരാതി നൽകിയത്. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലും പരാതികൾ ഉള്ളതായി പൊലീസ് പറഞ്ഞു. നിരവധി വാറണ്ടുകൾ ഉള്ള ഇദ്ദേഹത്തെ ഡൽഹി പൊലീസും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.