ചങ്ങരംകുളം: നാട്ടിൽ ഏറെ പാവപ്പെട്ടവർ ഭക്ഷണത്തിന് വഴിമുട്ടുമ്പോൾ ചെറിയ വരുമാനം കൊണ്ട് വലിയ സേവനം നടത്തുകയാണ് ഓട്ടോ തൊഴിലാളിയായ സുരേഷ്. കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ജീവിതം വഴിമുട്ടിയ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണവും അവശ്യവസ്തുക്കളും ഇദ്ദേഹം എത്തിച്ചുകൊടുത്തിരുന്നു.
ആതിര സുരേഷ് എന്ന് വിളിക്കുന്ന കോക്കൂര്‍ സ്വദേശിയായ സുരേഷ് കോവിഡിെൻറ രണ്ടാം വരവിലും ദുരിതബാധിതര്‍ക്ക് സൗജന്യ സേവനങ്ങളുമായി സജീവമാവുകയാണ്. ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്ന സുരേഷ് ഓട്ടോ ഓടിച്ച് കിട്ടുന്ന ചെറിയ വരുമാനമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കുന്നത്.
വര്‍ഷങ്ങളായി തുടരുന്ന സേവന പ്രവൃത്തികള്‍ അറിയുന്ന സുമനസ്സുകള്‍ സുരേഷിെൻറ സൗജന്യ സേവനങ്ങള്‍ക്ക് സഹായം ചെയ്തുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.