ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിലെ കാളാച്ചാലിൽ സ്വകാര്യ വ്യക്തി നിർമിക്കുന്ന കുപ്പിവെള്ള ഫാക്ടറിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കി. ഫാക്ടറിക്കെതിരെ ഗ്രാമസഭയും ഭരണസമിതിയും പ്രമേയം പാസാക്കിയതിന് ശേഷവും പ്രവൃത്തികൾ തുടരുകയാണ് കമ്പനിയുടമ. കഴിഞ്ഞ ദിവസം ആലങ്കോട് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയെങ്കിലും ഉത്തരവ് കൈപ്പറ്റാൻ ഉടമ തയാറായില്ലെന്ന് ആരോപണമുണ്ട്.
ഭക്ഷ്യ ഉൽപന്ന പാക്കേജ് യൂനിറ്റ് എന്ന പേരിൽ കെട്ടിടനിർമാണ പെർമിറ്റിന് അപേക്ഷിച്ച ഫാക്ടറി ഉടമയോട് പഞ്ചായത്ത് സെക്രട്ടറി വിശദീകരണം ചോദിച്ചിരുന്നു. ജനങ്ങളുടെ പരാതിയുയർന്നപ്പോഴാണ് വിശദീകരണം തേടിയത്. അപ്പോഴാണ് കുപ്പിവെള്ള ഫാക്ടറിയാണ് നിർമിക്കുന്നതെന്ന വിവരം അറിയുന്നത്.
കമ്പനിക്കെതിരെ കോടതി മുഖേന പരാതി നൽകാൻ ജനകീയമുന്നേറ്റത്തിന് നേതൃത്വം നൽകുന്ന കാളാച്ചാൽ ജലചൂഷണ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതുസമ്മേളനം തീരുമാനിച്ചു. സമിതി ചെയർമാനും വാർഡ് മെംബറുമായ പി.കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. എ.പി. ശ്രീധരൻ, പി.കെ. അബ്ദുല്ലക്കുട്ടി, ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ, കെ.കെ. ഗോപാലൻ, വി.പി. സത്യൻ, കെ.പി. ജഹാംഗീർ, എം.വി. മുഹിയുദ്ദീൻ, വി.വി. റഷീദ്, പി. സക്കീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.