ചങ്ങരംകുളം: ബെഡ്റൂമിലെ അലമാരക്കടിയിൽ പത്തി വിടർത്തിനിന്ന മൂർഖനെ കണ്ട് അമ്പരന്ന് കുടുംബം. ചിയ്യാനൂർ മേലേ പുരയ്ക്കല്‍ ബാലന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. പുലർച്ച ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരാണ് ആറടിയോളം നീളമുള്ള മൂർഖനെ കണ്ടത്. പേടിച്ച് വിറച്ച കുടുംബം ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് പാമ്പ് പിടിത്തക്കാരൻ കൂടിയായ ഒറ്റപ്പിലാവ് രാജൻ എത്തി അലമാരക്കടിയിൽ ഒളിച്ചിരുന്ന പാമ്പിനെ പുറത്തെടുത്തു. പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് രാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.