ചിയാനൂർ പാടം, വരാത്ത്താഴം ഭാഗത്ത് വിണ്ടുകീറിയ നെൽപ്പാടം
ചങ്ങരംകുളം: ചിയാനൂർ പാടം, വരാത്ത്താഴം ഭാഗങ്ങളിൽ തോട് വറ്റി 50 ഏക്കർ നെൽകൃഷി വരൾച്ച ഭീഷണിയിൽ. പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിറക്കിയ കർഷകരാണ് വെള്ളത്തിനായി കഷ്ടപ്പെടുന്നത്. തോട്ടിൽ ശേഷിച്ച വെള്ളം പമ്പ് സെറ്റുകൾ ഉപയോഗിച്ച് കൃഷിയിടത്തിൽ എത്തിച്ചെങ്കിലും ഇനി വെള്ളം കിട്ടാത്ത അവസ്ഥയാണ്.
തോട് കാടു മൂടിയും മണ്ണടിഞ്ഞും ആഴം കുറഞ്ഞതാണ് ജലക്ഷാമം നേരത്തെയെത്താൻ കാരണം. ഒരുമാസം മുതൽ ഒന്നര മാസം വരെ വെള്ളം കിട്ടേണ്ട കൃഷിയിടങ്ങൾ ഉണക്കം വന്ന് വിണ്ടുകീറി തുടങ്ങി. മുണ്ടകൻകൃഷി നടത്തുന്ന പ്രദേശങ്ങളിൽ നേരത്തെ കൃഷിയിററ്റി പമ്പിങ് നടത്തി വെള്ളം സംഭരിക്കുന്ന വിധത്തിൽ കൃഷി വകുപ്പ് പദ്ധതി തയാറാക്കാത്തത് പ്രശ്നങ്ങൾക്ക് കാരണമായതായി ഒരുവിഭാഗം കർഷകർ പറയുന്നു. കർഷക ഭവനുകളിൽ മാസങ്ങളായി കൃഷി ഓഫിസർമാർ ഇല്ലാത്തതും പ്രശ്ന പരിഹാരം താമസിപ്പിക്കുന്നു. ഒതളൂർ പമ്പ് ഹൗസിൽനിന്നു പമ്പിങ് നടത്തി അടുത്തുള്ള നൂറടി തോട്ടിൽ വെള്ളമെത്തിച്ച് ഉപയോഗിക്കാമെങ്കിലും അങ്ങനെ ചെയ്യുന്ന പക്ഷം പുഞ്ചകർഷകർക്ക് ജലക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.