ചങ്ങരംകുളം: ചിയ്യാനൂരിൽ ലഹരി മാഫിയക്കെതിരെ പരാതി നൽകിയ യുവാവിനെയും കുടുംബത്തെയും വീട്ടിൽ കയറി മർദിച്ചതായി പരാതി. ചിയ്യാനൂർ തിരുന്നാവാള കുളത്തിൽ റഫീഖിനും കുടുംബത്തിനുമാണ് ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റത്. റഫീഖിെൻറ നാലുമാസം ഗർഭണിയായ ഭാര്യക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമിസംഘം വീടിെൻറ ജനൽ ചില്ലുകളും അലമാരകളും വിലപിടിപ്പുള്ള വസ്തുക്കളും അടിച്ചുതകർത്തതായും മക്കളെ ഉപദ്രവിച്ചതായും റഫീഖ് പറഞ്ഞു. പ്രദേശത്തെ ലഹരി മാഫിയകൾക്കെതിരെ നേരേത്ത റഫീഖ് ഉൾപ്പെടെയുള്ള പ്രദേശവാസികൾ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം.
പ്രദേശത്ത് തന്നെയുള്ള ഏതാനും സാമൂഹികവിരുദ്ധരായ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് റഫീഖ് ആരോപിച്ചു. സംഭവത്തിൽ റഫീഖ് ചങ്ങരംകുളം സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.