ചങ്ങരംകുളം: കടുത്ത വേനലിൽ കോൾപാടങ്ങളിൽ കൃഷിക്ക് വെള്ളമില്ലാതെ കർഷകർ വലയുമ്പോൾ വളരെ നേരത്തെ കൃഷി ആരംഭിച്ച കോൾപടവുകളിൽ കൊയ്ത്ത് തുടങ്ങി. പൊന്നാനി കോൾ മേഖലയിലെ ചിറവല്ലൂർ ഭാഗത്തെ തെക്കേ കെട്ട്, നീലേൽ പടവ്, പുറം കോൾ എന്നിവിടങ്ങളിലാണ് ഇപ്പോൾ കൊയ്ത്ത് നടക്കുന്നത്. എമ്പാടം കോൾപടവിൽ കൊയ്ത്ത് അവസാനഘട്ടത്തിലാണ്. വേനൽ മഴ എത്തുന്നതിന് മുമ്പ് കൊയ്ത്ത് തീർക്കാനുള്ള തിരക്കിലാണ് കർഷകർ.
എന്നാൽ വെള്ളമില്ലാതെ വേനൽ മഴ കാത്തിരിക്കുകയാണ് കുറേ കർഷകർ. വളരെ നേരത്തെ പമ്പിങ് തുടങ്ങി കൃഷി ആരംഭിച്ചതിനാൽ ഈ കോൾ പടവുകളിൽ ജലക്ഷാമം നേരിടാതെ കൊയ്ത്ത് നടത്താൻ കഴിഞ്ഞു. എന്നാൽ മറ്റു കോൾ പടവുകളിലെ പമ്പിങ് നേരത്തെ തുടങ്ങാനുള്ള സാങ്കേതിക പ്രശ്നങ്ങളും മറ്റുമാണ് കൃഷി വൈകാൻ കാരണം. ചില ഭാഗങ്ങളിൽ ബണ്ട് തകർച്ചയും കൃഷി വൈകാൻ കാരണമായി.
കഴിഞ്ഞ വർഷങ്ങളിൽനിന്നും ഏറെ വിരുദ്ധമായ കാലാവസ്ഥ വ്യതിയാനവും നിലക്കാത്ത മഴയും വെല്ലുവിളിയായി. കോലത്തുപാടം, പരൂർ കെട്ട്, കാട്ടകാമ്പാൽ, കുമ്മിപ്പാലം, കൂട്ടുകൃഷി തുടങ്ങിയ ഏറെ കോൾ പടവുകളിൽ വെള്ളമില്ലാതെ കർഷകർ ദുരിതത്തിലാണ്. ഇനിയും ആഴ്ചകൾ വെള്ളം വേണ്ട കൃഷിയിടങ്ങളിൽ വെള്ളമില്ലാതെ കട്ട വിണ്ടുകീറിയ അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.