ചങ്ങരംകുളം (മലപ്പുറം): കോളിളക്കം സൃഷ്ടിച്ച പന്താവൂർ ഇർഷാദ് കൊലപാതക കേസിൽ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ പിടിയിലായി മൂന്ന് മാസം തികയും മുമ്പാണ് പൊന്നാനി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി സുഭാഷ്, രണ്ടാം പ്രതി എബിന് എന്നിവര്‍ക്കെതിരെയാണ് 100 സാക്ഷികളും 50 തൊണ്ടിമുതലുകളും 25 രേഖകളുമുള്ള കുറ്റപത്രം തിരൂർ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബു സമർപ്പിച്ചത്.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചങ്ങരംകുളം ഇൻസ്പെക്ടർ സജീവ്, എസ്.ഐ ഇക്ബാൽ, എ.എസ്.ഐ ശ്രീലേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർ അരുൺ ചോലക്കൽ എന്നിവരടങ്ങുന്ന സംഘമാണ് കുറ്റപത്രം തയാറാക്കിയത്.
പഞ്ചലോഹവിഗ്രഹം നല്‍കാമെന്ന് വിശ്വസിപ്പിച്ച് എടപ്പാള്‍ സ്വദേശി ഇര്‍ഷാദില്‍നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കുകയും പിന്നീട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം പൂക്കരത്തറയിലെ മാലിന്യം നിറഞ്ഞ കിണറ്റില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.