ചങ്ങരംകുളം: കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത കോക്കൂർ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ പുതുതായി നിർമിച്ച വായനശാലക്ക് പുസ്തകം വാങ്ങാൻ സംഭാവന നൽകിയ കുട്ടികൾക്ക് നാട്ടുകാരുെട വക സൈക്കിൾ സമ്മാനം.
അഞ്ചുകൊല്ലമായി കുട്ടികൾ സ്വരൂപിച്ചുവെച്ചിരുന്ന രൂപയാണ് വായനശാലക്ക് നൽകിയത്. കോക്കൂർ പുതുവീട്ടിൽ ശാഫിയുടെയും സൗദയുടെയും മക്കളായ നാലാം ക്ലാസ് വിദ്യാർഥി ഹാദിയും അഞ്ചാം ക്ലാസ് വിദ്യാർഥിനി ഹന്നയുമാണ് സൈക്കിൾ വാങ്ങാൻ ഒന്നാം ക്ലാസ് മുതൽ സമാഹരിച്ച തുക കൈമാറിയത്.
ബ്രദേഴ്സ് ക്ലബ് ഭാരവാഹികൾ വായനശാലക്ക് വേണ്ടി പുസ്തകങ്ങൾ ശേഖരിക്കുന്നതറിഞ്ഞ കുട്ടികൾ പണം നൽകുകയായിരുന്നു. രണ്ട് കുട്ടികളെയും ക്ലബ് പ്രവർത്തകരും നാട്ടുകാരും ആദരിക്കുകയും സൈക്കിൾ അവർക്ക് വാങ്ങിനൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.