ചങ്ങരംകുളം: ഈദുൽ ഫിത്ർ ദിനത്തിൽ കുടുംബിനികൾ വിഭവങ്ങൾ ഒരുക്കി പെരുന്നാൾ ആഘോഷിക്കുമ്പോൾ ഇവയെല്ലാം മാറ്റി വെച്ച് ഉമ്മയും മകളും പൊതുജനങ്ങൾക്ക് സൗജന്യ കോവിഡ് സേവനത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കുറ്റിപ്പുറം
െറയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് പോർട്ടിൽ റജിസ്റ്റർ ചെയ്യാനുള്ള നിർദേശങ്ങളും സഹായവുമാണ് ഇവർ ചെയ്യുന്നത്. മലപ്പുറം ജില്ല ട്രോമാ കെയർ ചങ്ങരംകുളം യൂനിറ്റ് ലീഡർ സാജിത പന്താവൂർ, മകൾ അൻജല എന്നിവരാണ് പെരുന്നാൾ ദിനത്തിൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ രാവിലെ ആറു മുതൽ സേവനം നടത്തിയത്.
സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ നിൽക്കുന്ന ഈ ഉമ്മയും മകളും രാപ്പകലില്ലാതെ സേവന സജ്ജരാണ്. 10 ദിവസം എസ്.എസ്.എൽ.സി പരീക്ഷക്കും രാത്രികാല ഡ്രൈവിങ് ബോധവത്കരണ പരിപാടിക്കും ഇവർ നേതൃത്വം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.