ചങ്ങരംകുളം: കോവിഡ് കാലത്തെ മാസ്ക് നിർമാണത്തിലൂടെ വിദ്യാർഥി തെൻറ ഏറെ കാലത്തെ സ്വപ്നമായ സൈക്കിൾ സ്വന്തമാക്കി. ആലങ്കോട് പഞ്ചായത്തിലെ ചിയ്യാനൂർ സ്വദേശിയായ നിഹാൽ അഹമ്മദാണ് തുണി മാസ്ക് തയ്ച്ചുവിറ്റ് കിട്ടിയ പണം സ്വരൂപിച്ചു സ്വന്തമായി സൈക്കിൾ വാങ്ങിയത്. കോവിഡിെൻറ തുടക്കത്തിൽ തൊഴിൽ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നപ്പോൾ ടൈലറായ നിഹാലിന്റെ പിതാവ് വീട്ടിലിരുന്നു മാസ്ക് തയ്ച്ചു വിറ്റിരുന്നു.
ഇത് കണ്ടുപഠിച്ചാണ് സ്വന്തമായി തുണി മുറിച്ചു മാസ്ക് തയ്ക്കാൻ തുടങ്ങിയത്. നിഹാലിന്റെ മാസ്കുകൾ കൊള്ളാമെന്നു കണ്ടപ്പോൾ അവന്റെ പിതാവ് നിഹാലിനുവേണ്ടി ഒരു തയ്യൽ മിഷീൻ ഒരുക്കി കൊടുക്കുകയായിരുന്നു. ചിയ്യാനൂർ വെളുതേടത്ത് പറമ്പിൽ അബ്ദുൽഖാദർ-ഷമീറ ദാമ്പതികളുടെ മകനായ നിഹാൽ പെരുമുക്ക് ബി.ടി.എം യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.