ചങ്ങരംകുളം: കോൾ മേഖലയിൽ മുഴുവൻ കർഷകരുടെയും ആശ്രയമായിരുന്ന നൂറടി തോട്ടിൽ വെള്ളമില്ലാതെ കൃഷി പ്രതിസന്ധിയിൽ. വേനലിന്റെ തുടക്കത്തിൽ തന്നെ തോടിന്റെ പല ഭാഗങ്ങളും വറ്റിയത് കർഷകരെ ഏറെ ആശങ്കയിലാക്കുന്നു. വേനൽ ചൂട് ശക്തമായതോടെ നൂറടി തോട്ടിൽ ക്രമാതീതമായി ജലനിരപ്പ് താഴുകയും ദിവസങ്ങൾക്കകം വറ്റിവരളുകയുമായിരുന്നു. കോൾ മേഖലയിലെ കൃഷിയിടങ്ങളിലെ നെൽകൃഷിക്ക് ഇനിയും ഒരു മാസത്തോളം വെള്ളം ആവശ്യമുണ്ട്. പല കർഷകരും ഇപ്പോൾ സമീപത്തെ ജലസ്രോതസ്സുകളെയാണ് ആശ്രയിക്കുന്നത്. പമ്പുസെറ്റുകൾ ഉപയോഗിച്ച് പലസ്ഥലങ്ങളിൽ നിന്നും വെള്ളം കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കർഷകർ.
വരൾച്ച ഇനിയും കൂടുതൽ രൂക്ഷമായാൽ കൃഷിക്ക് എങ്ങിനെ വെള്ളം കണ്ടെത്തും എന്ന ആശങ്കയിലാണ് കർഷകർ. ഇപ്പോൾ നൂറടി തോട്ടിൽ അവശേഷിക്കുന്ന ജലം പമ്പ് സെറ്റ് വെച്ച് അടിക്കുകയാണ്. പല സ്ഥലങ്ങളിലും തോട്ടിൽ ചാലു കീറി വെള്ളം കൃഷിയിടങ്ങളിലേക്ക് പമ്പു ചെയ്യുകയാണ്. എന്നാൽ പാടശേഖരങ്ങളിൽ പലയിടത്തും മറ്റു സ്ഥലങ്ങളിൽ നിന്ന് വെള്ളം എത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് വേണ്ടത്ര വെള്ളം ലഭിച്ചിരുന്നതായും നൂറടി തോടിൽ ഏറെ വെള്ളം ഉണ്ടായിരുന്നതായും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.