ചങ്ങരംകുളം:ഹണിട്രാപ്പിൽ കുടുക്കി വ്യാപാരിയെ തട്ടി കൊണ്ട് പോയി മർദ്ദിച്ച് ആഡംബരകാറും സ്വർണ്ണവും അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ തട്ടിയെടുത്ത സംഭവത്തിൽ ഒരാളെ കൂടി ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
വെളിയംകോട് തണ്ണിത്തുറക്കൽ സ്വദേശി നിസാമുദ്ധീൻ(30)നെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിക്കലിന്‍റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക അന്യേഷണ സംഘം അറസ്റ്റ് ചെയ്തത്.ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ആഡംഭര കാർ,സ്വർണ്ണാഭരണം,പണം,വിലകൂടിയ വാച്ച്,അടക്കം 50 ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് സംഘം കവർന്നത്.
കാർ നേരത്തെ തന്നെ അന്യേഷണ സംഘം കണ്ടെത്തിയിരുന്നു.കഴിഞ്ഞ ആഴ്ചയിലാണ് മറ്റൊരു കേസിൽ ഒളിവിൽ കഴിഞ്ഞ നിസാമുദ്ധീൻ പെരുമ്പടപ്പ് പോലീസിന്‍റെ പിടിയിലായത്.റിമാന്‍റിലായ പ്രതിയെ അന്യേഷണ ഉദ്യോഗസ്ഥൻ ചങ്ങരംകുളം എസ്ഐ മാരായ വിജിത്ത്, ആേന്റാ ഫ്രാൻസിസ്,എസ്. പി.ഒ മാരായ രാജേഷ്,ഷിജു,ശ്രീകുമാർ എന്നിവർ ചേർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.14 ഓളം പ്രതികൾ ഉള്ള കേസിൽ 9 പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.4 പേരെ ഇനിയും കണ്ടെത്താനുണ്ട്.കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.