കോൾ നിലങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ നെല്ലുകൾ ഉണക്കാനായി തയ്യാറെടുക്കുന്നു

കോൾ മേഖലയിൽ നെല്ല്സംഭരണവും ഉണക്കിയെടുക്കലും ദുരിതമാകുന്നു

ചങ്ങരംകുളം: കോൾ മേഖലയിലെ കൊയ്ത്ത് കഴിഞ്ഞ നെല്ലുകൾ സംഭരിച്ചുവെക്കുന്നതും അവ ഉണക്കിയെടുക്കുന്നതും കർഷകർക്ക് വലിയ ദുരിതമാകുന്നു. പല കോൾ പടവുകളിലെയും കൊയ്ത്ത് കഴിഞ്ഞതിനാൽ മഴ നനഞ്ഞതോടെ ഏറെ ഈർപ്പമുള്ള നെല്ലുകൾ ഉണ്ടാക്കിയെടുക്കേണ്ട ആവശ്യകത ഏറെയാണ്.സപ്ലെക്കോയും മറ്റു കമ്പനികളും ഈർപ്പമുള്ള നെല്ലുകൾ എടുക്കാത്തതും നെല്ലിന് വില കുറച്ച് നൽകുന്നതും കർഷകർക്ക് വലിയനഷ്ടങ്ങൾ വരുത്തുന്നത്.

നിലവിൽ കർഷകർ നെല്ലുകൾ ഉണക്കാൻ പ്രത്യേക സ്ഥലമില്ലാത്തതിനാൽ പറമ്പുകളിലും റോഡരികിലും ഇട്ടാണ് ഉണക്കുന്നത്. കൂടാതെ ഉണക്കാൻ ആവശ്യമായ ടാർ പായ്കളും തൊഴിലാളികളും ഇരട്ടി ചിലവ് വരുത്തുകയാണ്. മഴക്കാറുള്ളതിനാൽ എപ്പോഴും കാവൽ നിന്നാണ് കർഷകർ നെല്ല് ഉണക്കുന്നത്. നെല്ല് സംഭരണത്തിന്‍റെ സമയത്ത് അധികൃതർ എത്താത്തതും കർഷകർക്ക് വിനയാകുകയാണ്. ഉണക്കിയ നെല്ലു കളത്രയും സംഭരിച്ചു വെക്കുക എന്നത് കർഷകർക്ക് എറെ പ്രയാസകരവുമാണ്.

വീടുകളിലെ മുറ്റങ്ങളിലും റോഡിന്‍റെ ഓരങ്ങളിലും ഉണ്ടക്കിയെടുത്താലും കൊണ്ടുപോകാൻ വാഹനങ്ങൾ എത്തിയില്ലെങ്കിൽ കർഷകർ ദുരിതം ഇരട്ടിയാവുകയാണ്. നെല്ല് സംഭരണം കൃത്യതയോടെ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം 

Tags:    
News Summary - Paddy storage and drying are difficult in the Cole area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.