ചങ്ങരംകുളം: ജങ്ഷനിൽ യുവാവിെൻറ അക്രമത്തില്‍ പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ചങ്ങരംകുളം സ്റ്റേഷനിലെ രണ്ട് എസ്.ഐമാരെയും പൊലീസുകാരെയും നാട്ടുകാരെയും കടിച്ച് മുറിവേല്പിച്ച യുവാവിനെ ഏറെ നേരത്തിന് ശേഷം പൊലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി.
കൊണ്ടോട്ടി അരിയമ്പ്ര മൊറയൂര്‍ സ്വദേശി മഞ്ചേരിത്തൊടി ഹൗസില്‍ മുഹമ്മദ് ഷാഫിക്കെതിരെ (24) കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ചങ്ങരംകുളം ഹൈവേ ജങ്ഷനിലാണ് നാടകീയ സംഭവങ്ങള്‍. സി.പി.എം റാലിക്കിടെ ചങ്ങരംകുളത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെ ഓട്ടോറിക്ഷ വിളിക്കാനെത്തിയ ഈ യുവാവ് ഓട്ടോക്കാരനുമായി തര്‍ക്കത്തിലായി. പിന്നീട് ഓട്ടോക്കാരനെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തതോടെ പൊലീസ് ഇടപെടുകയും യുവാവ് പൊലീസിന് നേരെ തിരിയുകയുമായിരുന്നു.
ചങ്ങരംകുളം എസ്.ഐ ബാബുരാജിനെ അസഭ്യം പറഞ്ഞ് യുവാവ് അക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന കർണാടക പൊലീസിനെയും എസ്.ഐ വിജയകുമാറിനെയും നാട്ടുകാരെയും യുവാവ് ആക്രമിച്ചു. ചങ്ങരംകുളം സ്റ്റേഷനിലെ എസ്.ഐമാരായ വിജയകുമാര്‍ (53), ബാബുരാജ് (56), ഇലക്ഷന് ഡ്യൂട്ടിക്ക് എത്തിയ കര്‍ണാടക പോലീസിലെ മല്ലയ്യ മധുപതി (26) എന്നിവരെയാണ് യുവാവ് കടിച്ച് മുറിവേല്‍പ്പിച്ചത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.