ചങ്ങരംകുളം: എടപ്പാളിൽ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ ബുള്ളറ്റുമായി രണ്ടു പേർ ചങ്ങരംകുളം പൊലീസിന്‍റെ പിടിയിലായി. ഒരാൾ ഓടി രക്ഷപ്പെട്ടു. തിരൂരങ്ങാടി വെളിമുക്ക് സ്വദേശി മുസാഫിർ (21), ചെമ്മാട് സ്വദേശി റിനാൻ (21) എന്നിവരാണ് പിടിയിലായത്.
പുലർച്ചെ പട്രോളിങ്ങിനിടെ ചിയ്യാനൂർ പാടത്ത് ജാസ് ബാറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്തതോടെ യുവാക്കൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അതിസാഹസികമായി യുവാക്കളെ പിടികൂടി ചോദ്യം ചെയ്തതോടെ പൊന്നാനി നരിപ്പറമ്പ് സ്വദേശിയുടെ മോഷണം പോയ ബുള്ളറ്റ് ആയിരുന്നു യുവാക്കൾ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. കൂടുതൽ മോഷണം നടത്താൻ യുവാക്കൾ പദ്ധതിയിട്ടിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
പ്രധാന പ്രതിയായ ഒരാളെ കൂടി കേസിൽ പിടികൂടാൻ ഉണ്ടെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ എസ്.ഐ ഹരിഹരസൂനു, സി.പി.ഒമാരായ രാജേഷ്, ജസ്റ്റിൻ രാജ്, ക്രിറ്റിക്കൽ കെയർ അംഗം അജിത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.