ചങ്ങരംകുളം: പന്താവൂർ, -കാളാച്ചാൽ പ്രദേശത്തെ ജനവാസ കേന്ദ്രത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി നാട്ടുകാർ അവരെക്കൊണ്ടുതന്നെ തിരിച്ചെടുപ്പിച്ചു.
ഇലക്ട്രോണിക്സ്, ബേക്കറി മാലിന്യമാണ് ഇവിടെ തള്ളിയത്. നടുവട്ടം സെൻററിലെ ചെറിയപള്ളിയോട് ചേർന്ന ബേക്കറി കടയുടെയും തൊട്ടടുത്ത മൊബൈൽ ഷോപ്പിലെയും മാലിന്യമാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തള്ളിയത്.
പൊതുജനങ്ങൾ ശ്രദ്ധിക്കാതിരിക്കാനാണ് പൊതുവഴി അല്ലാതിരുന്നിട്ടും ഇവിടെ മാലിന്യം തള്ളിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ രണ്ട് കടകളുടെയും ബില്ലുകൾ മാലിന്യത്തിൽനിന്ന് ലഭിച്ചത്. തുടർന്ന് കടയുടമയുമായി ബന്ധപ്പെട്ടപ്പോൾ തെറ്റ് സമ്മതിക്കുകയും ജീവനക്കാർ തന്നെ മാലിന്യം തിരിച്ചുകൊണ്ടുപോവുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.