ചങ്ങരംകുളം: കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന പ്രതി അടക്കം മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കോലിക്കര സ്വദേശി ഷമാസ് (20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂര്‍ സ്വദേശി അമല്‍ ബാബു (21) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകീട്ട് ആേറാടെ പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കല്‍ മുനീബ് (25) കുത്തേറ്റ് മരിച്ച കേസിലാണ് അറസ്റ്റ്. ഷമാസിനെയും മഹേഷിനെയും കോലിക്കരയില്‍ പണിതീരാത്ത വീട്ടില്‍നിന്നും അമല്‍ ബാബുവിനെ കാഞ്ഞിരത്താണിയിലെ വീട്ടില്‍നിന്നുമാണ് പിടികൂടിയത്. സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടെന്നാണ് വിവരം.
മുനീബും ഷമാസും തമ്മില്‍ ഏറെ നാളായി നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു. പ്രതികള്‍ കഞ്ചാവ് അടക്കമുള്ള ലഹരി ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരാണെന്നും പൊലീസ് സൂചന നൽകി. പ്രതികളുമായി പ്രദേശത്ത് തെളിവെടുപ്പ് നടത്തി.
എസ്.പി സുജിത്ത് ദാസിെൻറ നിര്‍ദേശത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി സുരേഷ് ബാബുവിെൻറയും പ്രത്യേക സ്ക്വഡ് അംഗങ്ങളായ എസ്.ഐ മുഹമ്മദ് റാഫി, എസ്.ഐ പ്രമോദ്, എ.എസ്.ഐ ജയപ്രകാശ്, സീനിയര്‍ സി.പി.ഒ രാജേഷ്, ചങ്ങരംകുളം സി.ഐ സജീവിെൻറ നേതൃത്വത്തില്‍ എസ്.ഐ വിജിത്ത്, ഹരിഹര സൂനു, ആേൻറാ, എ.എസ്.ഐ സജീവ്, സി.പി.ഒ മധു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.