നാമനിർദേശ പത്രിക സമർപ്പിക്കുന്ന ചിപ്പി സുരേഷ്

ജില്ല പഞ്ചായത്തിലേക്ക്​ ബേബിയാകാൻ ചിപ്പി സുരേഷ്​

എടവണ്ണ: 21കാരിയായ ജില്ല പഞ്ചായത്ത്​ സ്ഥാനാർഥി ചിപ്പി സുരേഷ് വരണാധികാരിക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയാണ് ചിപ്പി.

പത്തപ്പിരിയം സ്വദേശിയായ ചിപ്പി സുരേഷ് ചുങ്കത്തറ മാര്‍ത്തോമ കോളജ് ബി.എ എക്കണോമിക്‌സ് പഠനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥിനിയാണ്. എസ്.എഫ്‌.ഐ സജീവ പ്രവര്‍ത്തകയും ഡി.വൈ.എഫ്‌.ഐ എടവണ്ണ മേഖല കമ്മിറ്റിയംഗവും എസ്.എഫ്.ഐ എടവണ്ണ മേഖല ജോയൻറ്​ സെക്രട്ടറിയുമാണ്.

കോളജ് പഠനത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സഹപ്രവര്‍ത്തകരും സംഘടനയും ആവശ്യപ്പെട്ടെങ്കിലും മത്സര രംഗത്തുണ്ടായിരുന്നില്ല.

സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് പിടിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് നാട്ടുകാരുടെയും വീട്ടുകാരുടെയും പാര്‍ട്ടിയുടെയും ആഗ്രഹ പ്രകാരമാണ് ജില്ല പഞ്ചായത്തിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. പത്തപ്പിരിയം ഏഴുകളരിയില്‍ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.ടി. സുരേഷി​െൻറ മകളാണ്. മാതാവ്: ശോഭന. സഹോദരന്‍: ജിതിന്‍ സുരേഷ്.

Tags:    
News Summary - chippi suresh to become baby in malappuram district panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.