കുറ്റിപ്പുറം: വഴിക്കടവിൽ കോളറ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നുള്ള ജില്ലതല ജാഗ്രത നിർദേശ ഭാഗമായി കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അടിയന്തര ഇന്റർ സെക്ടറൽ യോഗം ചേർന്നു. തിങ്കളാഴ്ചക്കകം എല്ലാ പൊതു കിണറുകളും എല്ലാ ഹോട്ടലുകളുടെയും കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യാൻ യോഗം തീരുമാനിച്ചു. ഹോട്ടലുകളുടെ ഓവർ ഹെഡ് ടാങ്ക് പരിശോധിക്കാനും ഭക്ഷണശാലകളിൽ ശുചിത്വ പരിശോധന നടത്തുന്നതിനും തീരുമാനിച്ചു.
കോളറ മൂലം പ്രധാനമായും നിർജലീകരണം മൂലമാണ് രോഗികൾ അപകടാവസ്ഥയിൽ ആവുന്നത്. അതിനാൽ, എല്ലാ സബ് സെന്ററുകൾ, അംഗൻവാടികൾ, ആശ വർക്കർമാർ എന്നിവരുടെ കൈവശം ഒ.ആർ.എസ് സ്റ്റോക്ക് ചെയ്യണം. രോഗപ്രതിരോധം ഊർജിതമായി നടത്താൻ എല്ലാ വകുപ്പുകളുടെയും സജീവമായ സഹകരണം ഉണ്ടാവണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പരപ്പാര പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പരപ്പാറ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫിസർ ഡോക്ടർ അലിയാമു ടി.കെ വിഷയാവതരണം നടത്തി. യോഗത്തിൽ പഞ്ചായയത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ സഖാഫി തങ്ങൾ, അംഗങ്ങളായ റിജിത, വേലായുധൻ, ഇബ്രാഹിം, മുഹ്സിന, സബ് ഇൻസ്പെക്ടർ വാസുണ്ണി, ഹെൽത്ത് സൂപ്പർവൈസർ ശംബു, ഐ.സി.ഡി.എസ് സൂപ്പർവൈസർ സഫിയ, ജെ.എച്ച്.ഐ മാരായ ഷിഹാബ്, ജബ്ബാർ, ജെ.പി.എച്ച് എൻ. ബീന, ആശ ലീഡർ നിർമല എന്നിവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ മെയ്തീൻ കുട്ടി സ്വാഗതവും പി.ആർ.ഒ സുരേഷ് നന്ദിയും പറഞ്ഞു. കുറ്റിപ്പുറത്ത് മുമ്പ് കോളറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.