പ്രൈമറി സഹകരണ സംഘങ്ങളിലെ നിയമന നിയമനിർമാണത്തിൽ ഒ.ബി.സിയെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി. അബ്ദുൽ ഹമീദ് എം.എൽ.എ എന്നിവർ ചേർന്ന് നിവേദനം നൽകുന്നു
മലപ്പുറം: പ്രൈമറി സഹകരണ സംഘങ്ങളിലെ നിയമന നിയമനിർമാണത്തിൽ എസ്.സി-എസ്.ടി സംവരണത്തിനൊപ്പം ഒ.ബി.സിയെയും ഉൾപ്പെടുത്തണമെന്ന് കാട്ടി മുസ്ലിം ലീഗ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിയമസഭ പാർട്ടി ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ എന്നിവർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം നൽകിയത്. പ്രൈമറി സഹകരണ സംഘങ്ങളിലെ നിയമനങ്ങളിൽ എസ്.സി, എസ്.ടി സംവരണം ഉറപ്പാക്കുന്ന നിയമനിർമാണം നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ പ്രസ്തുത നിയമത്തിൽ പിന്നാക്ക ന്യൂനപക്ഷ സംവരണത്തെ സംബന്ധിച്ച പരാമർശങ്ങളൊന്നും ഇല്ലാത്തത്തിലുള്ള ആശങ്ക മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ അറിയിച്ചു. നിലവിൽ പി.എസ്.സിയിലും കേരള ബാങ്കിലും സ്വീകരിച്ച സംവരണ രീതി ഇവിടെയും ബാധകമാക്കിയാലേ സാമൂഹികനീതി യാഥാർഥ്യമാകൂ.
കേന്ദ്രസർക്കാറിന്റെ ന്യൂനപ
ക്ഷസംവരണ വിരുദ്ധ നയങ്ങൾക്ക് ഊർജം പകരാനെ മുസ്ലിം - ഈഴവ പിന്നാക്ക വിഭാഗങ്ങളെ ഒഴിച്ചുനിർത്തിയുള്ള സഹകരണ നിയമ ഭേദഗതി ഉപകരിക്കുകയുള്ളൂവെന്നും മുസ്ലിം ലീഗ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.