കീഴുപറമ്പ്: ഗ്രാമപഞ്ചായത്തിലെ കുനിയിൽ കുറ്റൂളിയിലും പരിസരങ്ങളിലും മലഞ്ചരക്ക് സാധനങ്ങൾ വ്യാപകമായി മോഷണം പോകുന്നതായി പരാതി. ശനിയാഴ്ച രാത്രി കുറ്റൂളി സ്വദേശി വലിയപറമ്പത്ത് അബൂബക്കറിെൻറ വീട്ടിൽനിന്ന് മൂന്ന് ചാക്കുകളിൽ സൂക്ഷിച്ച 250 തേങ്ങ നഷ്ടപ്പെട്ടു. മുമ്പും ഇതേ വീട്ടിൽനിന്ന് അടക്ക, തേങ്ങ തുടങ്ങിയ മലഞ്ചരക്ക് വസ്തുക്കൾ മോഷണം പോയതായി വീട്ടുകാർ പറയുന്നു.
മോഷണം പതിവായതോടെ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു യുവതി പുലർച്ച മൂന്നിന് തേങ്ങ കൊണ്ടുപോകുന്നത് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് റോഡിൽ എത്തുന്ന യുവതി കാറിൽ കയറിപ്പോകുന്ന ദൃശ്യവും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അരീക്കോട് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.
കുറ്റൂളിയിലെയും പരിസരങ്ങളിലെയും വീടുകളിൽനിന്ന് കഴിഞ്ഞ ദിവസങ്ങളിൽ അടക്ക, തേങ്ങ, ഒട്ടുപാൽ തുടങ്ങിയ വസ്തുക്കൾ മോഷണം പോയതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.