മലപ്പുറം: കോവിഡ് വ്യാപനവും ലോക്ഡോണ്‍ സാഹചര്യവും യുവജനങ്ങളിലും വിദ്യാർഥികളിലുമുളവാക്കിയ ആശങ്ക, വിരസത, മാനസിക സംഘര്‍ഷം എന്നിവ അകറ്റാൻ കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കിഴിലുള്ള നെഹ്റു യുവ കേന്ദ്ര കരിയര്‍ കൗണ്‍സലിങ് സംഘടിപ്പിക്കുന്നു.
കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസ് സോഷ്യോളജി വിഭാഗം, നാഷനല്‍ സര്‍വിസ് സ്കീം, യുവ വികാസ് കേന്ദ്ര, സരോവരം കമ്യൂണിറ്റി ഡെവലപ്മെൻറ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്, ഗ്ലോബല്‍ ഹെല്‍ത്ത് മിഷന് ഡയറക്ടര്‍ ഡോ. എസ്.എസ്. ലാല്‍, കേന്ദ്ര സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. രാധാകൃഷ്ണന് നായര്‍, കരിയര്‍ കൗണ്‍സിലര്‍ ഡോ. ഐസക് തോമസ്, സരോവരം ചെയര്പേഴ്സൻ ഡോ. നോഹ ലാജ് എന്നിവരുടെ നേതൃത്വത്തിലാണ് കൗണ്‍സലിങ്. രാജ്യത്തിനകത്തും വിദേശത്തുമുള്ള 'ഉന്നത വിദ്യാഭ്യാസം -തൊഴില്‍ സ്വയംതൊഴില്‍ അവസരങ്ങള്‍' വിഷയത്തെ ആസ്പദമാക്കിയുള്ള മാര്‍ഗനിർദേശങ്ങളാണ് നല്‍കുന്നത്.
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോളജുകള്‍, മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യമായി വെബിനാര്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ careeryvk @ yahoo.com എന്ന ഇ-മെയിലില്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തീയതി അറിയിക്കണം. ഫോൺ: 9037571880.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.