കണ്ടെയ്നർ ലോറി ബസിലിടിച്ചു; നിരവധി പേർക്ക് പരിക്ക്; ഒഴിവായത് വൻ ദുരന്തം

തിരൂർ: ആലത്തിയൂർ കുട്ടിച്ചാത്തൻ പടിയിൽ കണ്ടെയ്നർ ലോറി ബസിലിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. ചമ്രവട്ടം ഭാഗത്തുനിന്ന് വരുകയായിരുന്ന ബസിൽ എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻവശം പൂർണമായും തകർന്നിട്ടുണ്ട്. അമിത വേഗത്തിലായിരുന്ന കണ്ടെയ്നർ, ടാങ്കർ ലോറിയെ മറികടക്കുമ്പോഴാണ് അപകടമുണ്ടായത്.

പരിക്കേറ്റവർ ബസ് യാത്രക്കാരാണ്. പ്രായമായ ഒരു സ്ത്രീ ബസിൽ നിന്ന് പുറത്തേക്ക് വീഴുകയും ഒരാൾ ബസിൽ കുഴഞ്ഞുവീഴുകയും ചെയ്തു. ഓടിക്കൂടിയ യാത്രക്കാരാണ് പരിക്കേറ്റവരെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലും തിരൂർ ജില്ല ആശുപത്രിയിലുമെത്തിച്ചത്. ബസിന്‍റെ വേഗം കുറവായത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തെ തുടർന്ന് മണിക്കൂറോളം തിരൂർ ചമ്രവട്ടം റോഡിൽ ഗതാഗത തടസ്സമുണ്ടായി.

Tags:    
News Summary - Container lorry hits bus; Several people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.